21.9.19

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം


Jump to navigationJump to search

പരവൂർ പുറ്റിങ്ങൽ ക്ഷേത്രവെടിക്കെട്ട് ദുരന്തം
പുറ്റിങ്ങൽ ദേവി ക്ഷേത്രം.jpg
പുറ്റിങ്ങൽ ദേവി ക്ഷേത്രം
ദിവസം2016 ഏപ്രിൽ 10
സമയം03:30
സ്ഥലംകൊല്ലംകേരളം
 ഇന്ത്യ
അത്യാഹിതങ്ങൾ
110 മരണം
300+ പരുക്ക്
വെടിക്കെട്ട് ദുരന്തം
കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് കൊല്ലംജില്ലയിലുള്ള പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300-ലധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തം[1] ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്.


രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. സംഭവം നടന്ന സമയം പുലർച്ചെയായതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലായി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.[2]
അപകടശേഷം ക്ഷേത്ര പരിസരത്തു നിന്നും ശാർക്കര കുറുമണ്ടൽ ക്ഷേത്ര പരിസരത്തെ കാറുകളിൽ നിന്നും കണ്ടത്തെിയ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കൾ പെട്രോളിയം ആൻഡ്‌ എക്‌സ്പ്ലോസീവ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ നശിപ്പിച്ചു.[3]

അപകടകാരണം[തിരുത്തുക]

മുകളിലേക്കു പൊങ്ങി പൊട്ടിയ ഒരു അമിട്ടിലെ ഇനിയും കത്തിക്കഴിഞ്ഞിട്ടില്ലാത്ത ഒരു ഗുളിക കമ്പപ്പുരയിൽ വീണാണ് അപകടമുണ്ടായത്.[4]

മരണം[തിരുത്തുക]

അപകടത്തിൽ ആകെ 114 പേരാണ് മരണപ്പെട്ടത്. ഗുരുതരമായ പരുക്ക് പറ്റിയിരുന്ന രണ്ടാമത്തെ കരാറുകാരൻ കഴക്കൂട്ടം സുരേന്ദ്രൻ ഏപ്രിൽ 13-ആം തിയതി മരണമടഞ്ഞു.[5]

നാശനഷ്ടം[തിരുത്തുക]


പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം, വെടിക്കെട്ടപകടത്തിൽ തകർന്ന കോൺക്രീറ്റ് കെട്ടിടം
സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി. അമ്പലസമീപമുള്ള ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിനും അഗ്നിനാളത്തിനുമൊപ്പം കോൺക്രീറ്റ് പാളികൾ ആൾക്കൂട്ടത്തിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം വികൃതമായിരുന്നു.[6]
കോൺക്രീറ്റ് ബീമുകളും പില്ലറുകളും ജനക്കൂട്ടത്തിലേക്ക് വന്നു പതിച്ചു ശരീരത്തിൽ തുളച്ചു കയറി. കമ്പപ്പുരയുടെ കോൺക്രീറ്റ് പാളികൾ അര കിലോമീറ്ററോളം അകലെവരെ തെറിച്ചു വീണു. വലിയ കെട്ടിടങ്ങൾക്ക് മുകളിൽ വെടിക്കെട്ട് കാണാൻ നിലയുറപ്പിച്ചവർ സ്ഫോടനശക്തിയിൽ തെറിച്ച് നിലത്തുവീണു.
ഒരു കിലോമീറ്ററോളം അകലെ പരവൂർ നഗരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കളുടെ മേൽ കോൺക്രീറ്റ് പാളി പതിച്ച് ഒരു യുവാവും ഒപ്പം മരണപ്പെട്ടു.

KOODUTHAL VAAYIKKAAN...

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page