15.7.19

ചേലാകര്‍മ്മത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍..

ചേലാകര്‍മ്മത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍..!! (Hidden Traumas of Circumcision!)
ചേലാകര്‍മ്മത്തിന് വിധേയരാകാത്ത പുരുഷന്മാര്‍ക്ക് ചേലാകര്‍മ്മം ചെയ്യപ്പെട്ട പുരുഷൻമാരേക്കാള്‍ ലൈംഗികത കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നു എന്ന് ഒരുപാട് പഠനങ്ങള്‍ തെളിയിക്കുന്നു.
ചേലാകര്‍മ്മത്തിലൂടെ നാം അറുത്തുമാറ്റുന്നത് കേവലം നിസ്സാരമായ ഒരു “തൊലിക്കഷ്ണമല്ല. പിന്നെയോ പ്രകൃതി  നല്‍കിയ മഹത്തായ അനുഗ്രഹങ്ങളിലൊന്നായ ലൈംഗികാസ്വാദനത്തിനാവശ്യമായ അതി വിശിഷ്ടമായ ഞരമ്പുകളും പേശികളമടങ്ങുന്ന ഒരു 'ഹൈടക്' ചര്‍മ്മമാണ്.(Hytech Skin). ലൈംഗിക വേഴ്ചയില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ കാമോദ്ദീപകമായ (Erotic) ഇരുപതിനായിരത്തോളം ഞരമ്പുകളുള്ള, ഇലാസ്തിക ഗുണങ്ങളുള്ള (Elastic Property) പേശികള്‍ അടങ്ങിയ റിഡ്ജ്ഡ് ബാന്റ് (Taylors Ridged Band) ഫ്രീനാര്‍ ബാന്‍ഡ് (Frenar Band) മിസ്നേഴ്സ് കോര്‍പ്പസല്‍ (Meissners Corpuscle) എന്നിവ അടങ്ങിയ അതിവിശിഷ്ടമായ തൊലിയാണ് ഫോര്‍സ്കിന്‍. ഇതില്‍ ഫ്രീനാര്‍ ബാന്റും റിഡ്ജ്ഡ് ബാന്‍ഡും പുരുഷൻമാര്‍ക്കു വളരെയധികം കാമോദ്ദീപക ശക്തിയുള്ളതാണെന്ന് (Highly Erogenous) അഭിപ്രായപ്പെടുന്നു. ഈ ഭാഗം പലപ്പോഴും ചേലാകര്‍മ്മത്തിലൂടെ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നു. നമ്മുടെ കണ്ണും മൂക്കും നാവുമൊക്കെ പോലെത്തന്നെ കാമോദ്ദീപനത്തിനുവേണ്ടി പ്രകൃതി പ്രത്യേകം സംവിധാനം ചെയ്തുണ്ടാക്കിയ ഒരു പ്രത്യേക അവയവം തന്നെയാണ് (Sense Organ) ഈ ഫോര്‍സിക്ന്‍ എന്ന് ജോണ്‍ ആര്‍.ടൈലറുടെ പഠനങ്ങള്‍ തെളിയിക്കുന്നു.
കണ്‍പോളകളെപോലെതന്നെയാണ് മനുഷ്യന്റെ ലിംഗാഗ്രഭാഗത്തെ പൊതിഞ്ഞുകൊണ്ടുള്ള ലിംഗാഗ്രചര്‍മ്മത്തിന്റെയും പ്രവര്‍ത്തനം. പുരുഷ ലിംഗത്തിന്റെ ത്രികോണാകൃതിയിലുള്ള അഗ്രഭാഗത്തെ (Glans) ആ ചര്‍മ്മം പല രീതിയിലും സംരക്ഷിച്ച് നിലനിര്‍ത്തുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള രതിസുഖദായകമായ - കാമോദ്ദീപകമായ - ഒരുപാട് ഞരമ്പുകള്‍ അതിന്റെ പരിപൂര്‍ണ്ണാവസ്ഥയില്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആ ലിംഗാഗ്രചര്‍മ്മം അത്യാവശ്യമാണ്. ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം (Glans) അടിയുടുപ്പിന്റെയും വസ്ത്രങ്ങളുടെ പരുക്കന്‍ ഭാഗങ്ങളില്‍ തട്ടി നിരന്തരമായ ഘര്‍ഷണത്തിനും (Glans)ഉരസലിനും വിധേയമാകുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഊഷ്മാവും ലിംഗാഗ്രത്തെ വരണ്ടതാക്കുന്നു. കാരണം ഫോര്‍സ്കിസിന്റെയും ഗ്ളാന്‍സിന്റെയും അടിഭാഗത്ത് നിന്നും സ്രവിക്കപ്പെടുന്ന സ്മെഗ്മ (Smegma) എന്ന പേരില്‍ അറിയപ്പെടുന്ന വഴുവഴുപ്പുള്ള ഒരു ദ്രവ പദാര്‍ത്ഥം ലിംഗാഗ്രചര്‍മ്മത്തിന്റെ സഹായത്തോടെ എപ്പോഴും ലിംഗാഗ്രത്തെ മിനുസവും മൃദുലവും ഈര്‍പ്പവുമുള്ള ഒരു പുത്തന്‍ അവസ്ഥയില്‍ നിലനിര്‍ത്തുന്നു. ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം ബാഹ്യവത്കരിക്കപ്പെടുകയും ((Externalization) എന്നന്നേയ്ക്കും പുറത്താകുകയും അതുവഴി കരാട്ടനൈസേഷന (Keratinization)വിധേയമാകുകയും ആ തൊലി അല്‍പം പരുക്കനായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുന്നതിനാല്‍ ഗ്ളാന്‍സിലുള്ള (ലിംഗാഗ്ര ഭാഗത്തുള്ള) ഞരമ്പുകളുടെ സംവേദന ക്ഷമതയും കാമോദ്ദീപന പ്രവര്‍ത്തനവും പകുതിയോളം കുറയുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page