13.7.19

ഡിങ്കവിചാരണ

*ആദ്യപാപം * ഡിങ്കവിചാരണ!
_____________

(കേസിന് ആസ്പദമായ സംഭവം: ഡിങ്കൻ ആദ്യ മനുഷ്യനായ രാജുവിനെ മണ്ണ് കുഴച്ചു തന്റെ "ഛായയിലും സദൃശ്യത്തിലും സൃഷ്ടിച്ചു". രാജുവിന് പറ്റിയ ഒരു ഇണയെ ഉണ്ടാക്കാൻ മണ്ണ് തികയാതെ വന്നപ്പോൾ, ക്ഷീണിച്ചവശനായി കിടന്നുറങ്ങുകയായിരുന്ന രാജുവിന്റെ ഒരു വാരിയെല്ല് ഓടിച്ചെടുത്തു അതിൽ നിന്നും Advanced stem cell reproductive technology ഉപയോഗിച്ച് രാധയെ സൃഷ്ടിച്ചു. ഡിങ്കന്റെ പൂങ്കാവനമായ പങ്കിലക്കാട് അവർക്കു സ്വന്തമായി സന്തോഷത്തോടെ ജീവിക്കാൻ അനുവദിച്ചു. പങ്കിലക്കാടിന്റെ നടുവിൽ ഡിങ്കൻ തന്നെ സൃഷ്ടിച്ച "അറിവിന്റെ ആപ്പിൾ മരത്തിൽ" നിന്ന് ഉണ്ടാകുന്ന ആപ്പിൾ മാത്രം കഴിക്കരുതെന്ന് അവരോടു കൽപ്പിച്ചു. ഒരു സുപ്രഭാതത്തിൽ ഡിങ്കൻ മാനസ്സിലാക്കി, രാജുവും രാധയും ആപ്പിൾ കഴിച്ചു നന്മ തിന്മകളെ തിരിച്ചറിയാനുള്ള കഴിവ് നേടിയിരിക്കുന്നു എന്നുള്ള വസ്തുത. തന്റെ ശത്രുവായ മായാവി "vocal cord" ഇല്ലാത്ത പാമ്പ് എന്ന ജീവിയായി രൂപം മാറി വന്നു അവരെ സംസാരിച്ചു പ്രലോഭിപ്പിച്ചതാണെന്നു ഡിങ്കന് അറിയാമെങ്കിലും, കോപാകുലനായ ഡിങ്കൻ ഈ കേസിലെ പ്രതികളായ രാജുവിനെയും രാധയെയും പങ്കിലക്കാട്ടിൽ നിന്നും കുടിയൊഴുപ്പിചു വഴിയാധാരമാക്കി).

ഡിങ്കന് വേണ്ടി വാദിക്കുന്ന വാദിഭാഗം വക്കീൽ ആകെ ഉന്നയിക്കുന്ന "മഹാപരാദം" പ്രതികളായ രാജുവും രാധയും ഡിങ്കനെതിരെ അനുസരണക്കേടു കാണിച്ചു എന്നുള്ളതാണ് 😂

യുവർ ഓണർ,

ചുരുക്കിപ്പറഞ്ഞാൽ മനുഷ്യൻ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനായി വിവരവും വിവേകവും ഉള്ളവരായി മാറാൻ കാരണം തന്നെ പാമ്പിന്റെ രൂപത്തിൽ വന്ന മായാവി ആണെന്ന് തെളിഞ്ഞിരിക്കുന്നു!
എന്നിട്ട് കുറ്റം മുഴുവൻ അങ്ങേർക്കും. ഇത് എവിടുത്തെ ന്യായമാണ് യുവർ ഓണർ!

ഒരു കാര്യം തെറ്റാണെന്ന് അറിയാതെ ചെയ്യുന്ന കാര്യം പാപമാകുന്നത് എങ്ങനെ?
നോട്ട് ദി പോയിന്റ് യുവർ ഓണർ, പഴം തിന്നുന്നതിനു മുൻപ് ഇവർക്ക് തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവില്ലായിരുന്നു. പിന്നെ എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാൾ അവരെ പാപികൾ എന്ന് മുദ്രകുത്തിയത്?

അനുസരണക്കേടെന്നാൽ തെറ്റാണെന്ന് "തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാത്ത" ആളുകൾക്ക് അപ്പോൾ മനസ്സിലാകുന്നതെങ്ങനെ!🤔 അവർക്ക് ആ കഴിവ് അപ്പോൾ ഇല്ല എന്നും പ്രതികൂട്ടിൽ തലതാഴ്ത്തി ഈ നിൽക്കുന്ന ഡിങ്കന് നന്നായി അറിയാം എന്നുള്ളത് ആർക്കും നിഷേധിക്കാൻ കഴിയാത്ത സത്യം!😤 കരുണാമയനാണ് പോലും! നീതിബോധം ഇല്ലാത്തവർക്ക് വിളിക്കുന്ന പേരാണോ "കരുണാമയൻ" യുവർ ഓണർ?

മറ്റൊരു വസ്തുത എന്താണെന്നു വച്ചാൽ, ഭൂതവും ഭാവിയുമെല്ലാം മുൻകൂട്ടി കാണാൻ കഴിവുള്ള ഈ നിൽക്കുന്ന ഡിങ്കൻ, ഇതെല്ലാം മുന്നിൽ കണ്ട് കൊണ്ട്, ഈ കേസിലെ പ്രതികളായ എട്ടും പൊട്ടും തിരിയാത്ത എന്റെ കക്ഷികളായ രാജുവിനെയും രാധയെയും പ്രലോഭിപ്പിക്കുന്ന രീതിയിൽ ആപ്പിളിനെ ഭംഗികൂട്ടി ആകർഷണീയമായി സൃഷ്ടിച്ചു എന്ന  കുറ്റവും ഡിങ്കന്റെ തന്നെയാണ് എന്ന് ഇതിന്റെ കൂടെ കൂട്ടിച്ചേർക്കുന്നു യുവർ ഓണർ!🤓

നോട്ട് ദി പോയിന്റ് യുവർ ഓണർ, ആര് പറഞ്ഞാലും അനുസരിക്കുന്ന നിഷ്കളങ്കമായ ഹൃദയങ്ങളുടെ ഉടമകളായ എന്റെ കക്ഷികൾ തോട്ടത്തിലെ എല്ലാ ജീവജാലങ്ങളോടും നീതിയും തുല്യതയും പുലർത്തുന്നവരായിരുന്നു. അത് കൊണ്ട് തന്നെ പാമ്പിന്റെ വാക്കുകൾ പോലും അവർ ഹൃദയപൂർവ്വം സ്വീകരിച്ചു. ഇവരെയാണ് ഈ പ്രതിക്കൂട്ടിൽ നിൽക്കുന്ന 'കരുണാമയൻ' എന്ന് ഇടയ്ക്കിടയ്ക്ക് സ്വയം പുകഴ്ത്തുന്ന ഡിങ്കൻ പാപികളായി മുദ്രകുത്തി നാട് കടത്തിയത്.

ചിരിപ്പിക്കുന്ന വസ്തുത എന്താണെന്നു വച്ചാൽ, രാജുവിനെയും രാധയെയും വിവരമില്ലാത്തവരായി വിവസ്ത്രരായി തളച്ചിട്ടു വളർത്തുക എന്നതായിരുന്നു ഡിങ്കന്റെ പ്രാഥമീക ഉദ്ദേശം. വിവരവും നാണവും വച്ച് ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞപ്പോൾ, അവർ തെറ്റുകാരായി! ഇത് എന്തപരാധം!!!

തന്നെ സുജൂദ് ചെയ്യാത്തത് കൊണ്ടാണ് തന്റെ തന്നെ മറ്റൊരു സൃഷ്ടിയായ മായാവിയെ അന്യായമായി സ്വർഗ്ഗത്തിൽ നിന്നും മുൻപ് പുറത്താക്കിയ കേസ് ഇന്നും തീർപ്പു കൽപ്പിക്കാതെ നിലവിൽ ഉണ്ട്. തന്നെ എപ്പോഴും മറ്റുള്ളവർ സ്തുതിച്ചും അനുസരിച്ചും ജീവിക്കണമെന്ന് താൽപര്യപ്പെടുന്ന ഒരു ഗോത്രകല ചിന്താഗതിയുള്ള മനസ്സിന് ഉടമയാണ് പ്രതിക്കൂട്ടിൽ നിൽക്കുന്ന ഈ ഡിങ്കൻ.

"സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവനാണ് ഡിങ്കൻ", എന്ന് ഇദ്ദേഹം പറഞ്ഞ  വാക്കുകൾ വിശുദ്ധ ബാലമംഗളം(12 : 5) ഇൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് യുവർ ഓണർ. പഞ്ചറൊട്ടിച്ചു കൊടുക്കാൻ അള്ളുവച്ച് പഞ്ചറാക്കുന്ന രീതിയിലുള്ള സൈക്കോ ആണ് ഇദ്ദേഹം.

പാരമ്പര്യ വൈദ്യത്തിൽ PhD എടുത്തിരിക്കുന്ന മനോഹരൻ വൈദ്യരുടെ സർട്ടിഫിക്കറ്റ് പ്രകാരം ഡിങ്കൻ അറ്റെൻഷൻ സീക്കിങ് എന്ന മാറാരോഗത്തിനു ഇരയാണെന്നു പ്രതിപാദിച്ചിട്ടുമുണ്ട്.

ഈ 21 ആം നൂറ്റാണ്ടിലെ ചിന്താശേഷിയും യുക്തിയും മാനവീകതയുമുള്ള മനുഷ്യരുടെ കോടതിയിലെങ്കിലും നീതി നിഷേധിക്കപ്പെട്ട ഈ കേസിലെ പ്രതികൾക്ക് നീതി കൊടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. 

Thats all your owner!😎

(ജന്മപാപം🤔!!! കഷ്ടം തന്നെ മുതലാളി🙄).

(Statuatory Warning: ഇത് വായിച്ചിട്ട് ആർക്കെങ്കിലും കുരുപൊട്ടുന്നുണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കുക, സമാനമായ കഥ യഹൂദരുടെ വിശുദ്ധഗ്രന്ഥമായ തോറയിൽ ബ്രെഷെയ്ത്  പുസ്തകത്തിൽ അദ്ധ്യായം 3 ഇൽ 1 മുതൽ 14 വരെയുള്ള വാചകങ്ങളിൽ കാണാൻ കഴിയും, പക്ഷെ ഇതിന് അതുമായി ഒരു ബന്ധവുമില്ല, ഈ കേസ് 100% ബാലമംഗളത്തിൽ നിന്ന് ഉരുവാക്കപ്പെട്ടിട്ടുള്ളതാണ്).

---------------------------Ajin John--------------------------------

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page