'
സനാതന ധർമം === മാറാത്ത ജോലി :
1% ഉള്ള രാജകീയ ജന്മങ്ങൾക്ക് വേണ്ടിയുള്ള വേലക്കാർ ആയാണ് 99% ജനങ്ങളും ഉണ്ടായിട്ടുള്ളത്.
💥എല്ലാവരും ചെറുപ്പത്തിലേ സ്വന്തം ജോലി തിരിച്ചറിഞ് ചെയ്യുന്ന സമൂഹത്തിൽ മോശം ഉണ്ടാകില്ല.
സമൂഹത്തിന് ഏറ്റവും പ്രധാന്യമുള്ള കക്കൂസ് CLEANING പോലുള്ള ജോലികൾ ചെയ്യാൻ ആരും മനസ്സുകൊണ്ട് ഇഷ്ടപ്പെടില്ല .
ഒരു കൂട്ടരെ ജന്മം കൊണ്ട് തന്നെ കക്കൂസ് CLEANERS ആയി തീരുമാനിക്കുന്ന സമൂഹത്തിൽ, ചെറിയ ചിലവിൽ ആ ജോലി നടക്കുന്നു.
അങ്ങിനെ ജന്മം കൊണ്ട് തന്നെ ഒരു കൂട്ടരെ മോശം ജോലിക്ക് വേണ്ടി പ്രാപ്തരാക്കുന്നതാണ് മനുഷ്യൻ ഉണ്ടാക്കിയ ജാതി വ്യവസ്ഥ.
💥ഒരു കൂട്ടരുടെ പാരമ്പര്യ തൊഴിൽ മാറരുതെന്നതാണ് 'സനാതന ധർമം ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
സമൂഹത്തിൽ സനാതന ധർമ ബോധം (ജാതി വ്യവസ്ഥ) ഇല്ലെങ്കിൽ, ദൈവം മോശം.. ദരിദ്ര ജീവിതം നൽകി ചിലരെ കക്കൂസ് CLEANING ന് പ്രേരിപ്പിക്കേണ്ടി വരുന്നു.
മനുഷ്യരെ ഒരു പോലെ കാണാൻ പറയുന്ന കണ്ണൂർ കമ്മ്യൂണിസ്റ്റ് AREA യിൽ ജാതിവ്യവസ്ഥ ക്ക് സ്വാധീനം കുറവായതിനാൽ, ദൈവം തന്നെ കക്കൂസ് CLEANING ന് ആൾക്കാരെ ഇറക്കുമതി ചെയ്യേണ്ടി വരുന്നു..
( കണ്ണൂരിലെ മോശം ജോലിക്കാരെല്ലാം അന്യ നാട്ടുകാരാണ് 😁).
SO, മനുഷ്യത്വ പരമായി മോശം ആണെങ്കിലും സമൂഹത്തിന് ആവശ്യമായ ഒന്നാണ് സനാതന ധർമം.
ഉദാഹരണം -
സനാതന ധർമം === മാറാത്ത തൊഴിൽ :
💥മുസ്ലിങ്ങൾ നബിയെ പോലെ കച്ചവടം ചെയ്‌യുന്നത് സനാതന ധർമം ആണ്.
💥ചെറുപ്പത്തിലേ കാണുന്നതിനാൽ,ചായക്കടക്കാരന്റെ മകന്, ചായ ഉണ്ടാക്കാൻ നല്ല കഴിവ് ഉണ്ടാകും...
അതാണ് അവന്റെ സനാതന ധർമം...
അവനെ പ്രധാനമന്ത്രി ആക്കുന്നത് ശരിയാണോ?
💥കോൺഗ്രസ് നേതാക്കൾ മരിച്ചാൽ, മക്കൾ MLA ആകുന്നതും സനാതന ധർമം ആണ്.
കോടിയേരി, പിണറായി... തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ MLA ആകുന്നില്ല..
SO, കമ്മ്യൂണിസ്റ്റുകാർ സനാതന ധർമം പുലർത്തുന്നില്ല.
💥സനാതന ധർമത്തെ കാര്യം ആക്കാത്ത കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് AREA യിൽ ദൈവം ഒരിക്കലും ദുരന്തം ഉണ്ടാക്കുന്നില്ല.
ഇതിൽ നിന്നും "സനാതന ധർമം ഇല്ലാതാക്കും" എന്ന് ഒരാൾ പറയുന്നത് സാധ്യം ആണെന്ന് മനസ്സിലാക്കാം.
BUT, ഹോട്ടൽ ലെ പാത്രത്തിൽ പോലും ജാതിവ്യവസ്ഥ കാണിക്കുന്ന തമിഴ്നാട്ടിലെ നേതാവായ സ്റ്റാലിൻ ന്റെ മകൻ അത് പറയുമ്പോൾ തമാശ ആകുന്നു. 😁
( കേരളത്തിൽ തൃശൂർ ഇൽ ഊണ് കഴിച്ച ഇല നമ്മൾ തന്നെ എടുക്കണം,,, അത്ര മോശം ആണെങ്കിൽ അവറ്റകൾ ഹോട്ടൽ ജോലി ചെയ്യുന്നതെന്തിന് ??? 🙄)
'
'
എന്താണ് സനാതന ധര്മ്മം .?
'സനാതന ധര്മ്മം മലേറിയയ്ക്കും ഡങ്കിപ്പനിക്കും സമാനം ഉന്മൂലനം ചെയ്യണം'
എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെക്കുറിച്ചു വലിയ വിവാദം ഉയരുകയാണല്ലോ.
സനാതന ധര്
മ്മം എന്താണ് എന്നും, സനാതന ധര്
മ്മം പാലിക്കാതെയാകുമ്പോള്
എങ്ങനെയാണ് കലിയുഗം സംഭവിക്കുന്നത് എന്നും വ്യാസമഹാഭാരതത്തിന്റെ വനപര്
വ്വത്തില്
മാര്
ക്കണ്ഡേയ മഹര്
ഷി വ്യക്തമാക്കുന്നുണ്ട്.
"ബ്രാഹ്മണാഃ ശൂദ്ര കര്മാണസ്
തഥാ ശൂദ്രാ ധനാര്ജകാഃ ക്ഷത്ര ധര്മേണ വാപ്യ അത്ര വര്തയന്തി ഗതേ യുഗേ നിവൃത്തയജ്ഞ സ്വാധ്യായാഃ പിണ്ഡോദകവിവര്ജിതാഃ ബ്രാഹ്മണാഃ സര്വഭക്ഷാശ് ച ഭവിഷ്യന്തി കലൗ യുഗേ അജപാ ബ്രാഹ്മണാസ് താത ശൂദ്രാ ജപ പരായണാഃ വിപരീതേ തദാ ലോകേ പൂര്വരുപം ക്ഷയസ്യ തത് ബഹവോ മ്ലേച്ഛ രാജാനഃ പൃഥിവ്യാം മനുജാധിപ മിഥ്യാനുശാസിനഃ പാപാ മൃഷാവാദ പരായണാഃ ആന്ധ്രാഃ ശകാഃ പുലിനാശ് ച യവനാശ് ച നരാധിപാഃ കാംബോജാ ഔര്ണികാഃ ശൂദ്രാസ് തഥാ ഭീരാ നരോത്തമ"
കലിയുഗത്തില് ബ്രാഹ്മണര്, ശൂദ്രര്ക്കു വിധിച്ച കര്മ്മങ്ങള് ചെയ്യുകയും, ശൂദ്രര് ധനം സമ്പാദിക്കാന് തുടങ്ങുകയും ചെയ്യും.
ക്ഷത്രിയന്മാരും യജ്ഞകര്മ്മങ്ങള് ചെയ്തു തുടങ്ങും.
ബ്രാഹ്മണര് യജ്ഞത്തില് നിന്നും വേദപഠനത്തില്നിന്നും വിട്ടു നില്ക്കും.
അവര് പിണ്ഡോദകം വര്ജ്ജിക്കുകയും എല്ലാം ഭക്ഷിച്ചു തുടങ്ങുകയും ചെയ്യും.
ബ്രാഹ്മണര് ജപിക്കാതെയാവുകയും ശൂദ്രര് ജപിച്ചു തുടങ്ങുകയും ചെയ്യും.
അങ്ങനെ ലോകത്തിന്റെ ഗതി വിപരീത ദിശയിലാവുകയും സര്വ്വനാശത്തിന്റെ ആരംഭം കുറിക്കുകയും ചെയ്യും.
നിരവധി മ്ലേച്ഛന്മാര് ഭൂമിയില് രാജാക്കന്മാരാകും.
അവര് കളവും അപവാദവും പ്രചരിപ്പിച്ചുകൊണ്ട് രാജ്യം ഭരിക്കും.
ആന്ധ്രന്മാര്, ശകന്മാര്, പുളിനന്മാര്, യവനന്മാര് കാംബോജന്മാര്, ഔര്ണികന്മാര് ഭീരന്മാര് തുടങ്ങിയ ശൂദ്രരൊക്കെ രാജാക്കന്മാായി മാറും.
ബ്രാഹ്മണരിലും ക്ഷത്രിയരിലും ശൂദ്രരിലുംപെട്ട ഒറ്റയാള്പോലും അവരവര്ക്കു വിധിച്ചിട്ടുള്ള കര്മ്മങ്ങള് ചെയ്യുകയില്ല .
എന്നതൊക്കെയാണ് കലിയുഗത്തിന്റെ തിന്മകളില് പ്രധാനമായി മാര്ക്കണ്ഡേയ മഹര്ഷി പറയുന്നത്.
"ബ്രാഹ്മണാഃ ക്ഷത്രിയാഃ വൈശ്യാ ന ശിഷ്യന്തി ജനാധിപ ഏകവര്ണസ് തദാ ലോകോ ഭവിഷ്യതി യുഗക്ഷയേ"
ബ്രാഹ്മണര്, ക്ഷത്രിയര്, വൈശ്യര് എന്ന വ്യത്യാസമില്ലാതെ ലോകം മുഴുവന് ഏകവര്ണ്ണത്തിലേയ്ക്കു മാറും എന്നത് യുഗക്ഷയത്തില് സംഭവിക്കാനിരിക്കുന്ന അപകടമായിട്ടാണ് മാര്ക്കണ്ഡേയമഹര്ഷി കാണുന്നത്.
കലിയുഗത്തിനും മഹാപ്രളയത്തിനും സര്വ്വനാശത്തിനും ശേഷം മഹാവിഷ്ണുവിന്റെ വായിലൂടെ അകത്തു പ്രവേശിക്കുന്ന മാര്ക്കണ്ഡേയ മഹര്ഷി പൂര്ണ്ണമായും സനാതന ധര്മ്മം നിലനില്ക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയും ആ വയറിനകത്ത് കണ്ടതായി വിവരിക്കുന്നുണ്ട്.
അത് താഴെ പറയും പ്രകാരമായിരുന്നുവത്രേ .!
"യജന്തേ ഹി തദാ രാജന് ബ്രാഹ്മണാ ബഹുഭിഃ സവൈഃ ക്ഷത്രിയാശ് ച പ്രവര്തന്തേ സര്വവര്ണാനുരഞ്ജനേ വൈശ്യാഃ കൃഷിം യഥാന്യായം കാരയന്തി നരാധിപ ശുശ്രൂഷായാം ച നിരതാ ദ്വിജാനാം വൃഷലാസ് തഥാ"
അവിടെ ബ്രാഹ്മണര് എല്ലാവരും യജ്ഞങ്ങള് അനുഷ്ഠിക്കുന്നതും ക്ഷത്രിയര് പ്രജകള്ക്കു ക്ഷേമം പ്രവര്ത്തിക്കുന്നതും വൈശ്യര് കൃഷി ചെയ്യുന്നതും ശൂദ്രന്മാര് വരേണ്യരെ സേവിക്കന്നതും കണ്ടു എന്നാണ് മഹര്ഷി സാക്ഷ്യപ്പെടുത്തുന്നത്.
സത്യയുഗമായ കൃതയുഗത്തില് പുലരുന്ന സനാതനധര്മ്മം എന്നത് ചാതുര് വര്ണ്ണ്യ വ്യവസ്ഥയാണ് എന്നു ചുരുക്കം.
കൃതയുഗത്തില് പുലര്ന്നിരുന്ന സനാതന ധര്മ്മം എങ്ങനെയുളളതായിരുന്നു എന്ന് മാര്ക്കണ്ഡേയമഹര്ഷി വീണ്ടും വിശദീകരിക്കുന്നുണ്ട്.
"ജപയജ്ഞപരാ വിപ്രാ ധര്മകാമാ മുദായുതാഃ പാലയിഷ്യന്തി രാജാനോ ധര്മേണേമാം വസുന്ധരാം വ്യവഹാര രതാ വൈശ്യാ ഭവിഷ്യന്തി കൃതേ യുഗേ ഷഷ്കര്മനിരതാ വിപ്രാ ക്ഷത്രിയാ രക്ഷണേ രതാഃ ശുശ്രൂഷായാം രതാഃ ശൂദ്രാസ് തഥാ വര്ണത്രയസ്യ ച"
വിപ്രന്മാര് അഥവാ ബ്രാഹ്മണര് ജപത്തിലും യജ്ഞത്തിലും മുഴുകും.
രാജാവ് ധര്മ്മത്തേയും ഭൂമിയേയും പാലിക്കും.
വൈശ്യന്മാര് കൃഷിയിലും വ്യവഹാരങ്ങളിലും മുഴുകും.
ശൂദ്രന്മാര്, ബ്രഹ്മക്ഷത്രിയ വൈശ്യജാതിക്കാരെന്നീ മൂന്നു വര്ണ്ണക്കാരെയും ശുശ്രൂഷിച്ചുകൊണ്ടും സേവിച്ചുകൊണ്ടും കഴിഞ്ഞുകൂടും.
യാതൊരു കാരണവശാലും ശൂദ്രര് ധനം സമ്പാദിക്കുകയില്ല എന്നര്ത്ഥം.
ഏറ്റവും പ്രധാനമായി മാര്ക്കണ്ഡേയന് യുധിഷ്ഠിരനു കൊടുക്കുന്ന ഉപദേശം യാതൊരു കാരണവശാലും ജാതിവ്യവസ്ഥ ലംഘിക്കരുത് എന്നും,
ബ്രാഹ്മണന്മാരോട് പരിഭവിക്കരുത് എന്നും ആണ്.
കാരണം ബ്രാഹ്മണര് ക്രുദ്ധരായാല് മൂന്നു ലോകങ്ങളും നശിപ്പിക്കാന് അവര്ക്കു കഴിയും എന്നാണ് മാര്ക്കണ്ഡേയന് പറയുന്നത്.
കലിയുഗത്തില് ധര്മ്മം ക്ഷയിക്കുന്നതിന്റെ വിശദാംശങ്ങള് പരിശോധിക്കുമ്പോള് സാമൂഹ്യജീവിതത്തില് പ്രധാനമായി സംഭവിക്കാനിടയുള്ള അധര്മ്മം ജാതിവ്യവസ്ഥ തകരുന്നതാണ് എന്നു കാണാം.
'ബ്രാഹ്മണാഃ ശൂദ്ര കര്മാണസ് തഥാ ശൂദ്രാ ധനാര്ജകാഃ'
ബ്രാഹ്മണന് ശൂദ്രന്റെ കര്മ്മങ്ങള് ചെയ്യുന്നതു പോലെത്തന്നെ വലിയ അധര്മ്മമാണ് ശൂദ്രന് ധനം സമ്പാദിക്കുന്നത് എന്നും മാര്ക്കണ്ഡേയമഹര്ഷി പറയുന്നുണ്ട്.
സത്യയുഗത്തില് അഥവാ കൃതയുഗത്തില് നാലു കാലില് നിലകൊണ്ട, സനാതന ധര്മ്മം എന്ന വെളുത്ത പശു,
ഓരോ യുഗം കഴിയുമ്പോഴും ധർമ്മം ക്ഷയിക്കുന്നതു കാരണം ഓരോ കാലുകള് നഷ്ടപ്പെട്ട് കലിയുഗത്തിലെത്തുമ്പോള് ഒറ്റക്കാലില് നില്ക്കുന്നു എന്നാണ് മാര്ക്കണ്ഡേയമഹര്ഷി പറയുന്നത്.
ത്രേതായുഗത്തില് ബ്രാഹ്മണന് ക്ഷത്രിയന്റെ കര്മ്മം അനുഷ്ഠിക്കാനും ക്ഷത്രിയന് ബ്രാഹ്മണന്റെ കര്മ്മം അനുഷ്ഠിക്കാനും തുടങ്ങിയപ്പോഴാണ് ധര്മ്മപ്പശുവിന്റെ ഒന്നാമത്തെ കാല് നഷ്ടപ്പെട്ടത് എന്നും
ദ്വാപരയുഗത്തില് വൈശ്യരും മ്ലേച്ഛന്മാരും രാജാക്കന്മാരായതു കൊണ്ടാണ് ധര്മ്മപ്പശുവിന്റെ രണ്ടാമത്തെ കാല് നഷ്ടപ്പെട്ടത് എന്നും
കലിയുഗത്തില് ശൂദ്രന്മാര് ധനം സമ്പാദിക്കുന്നതോടെ മൂന്നാമത്തെ കാലും നഷ്ടപ്പെട്ട് സനാതന ധര്മ്മമാകുന്ന വെളുത്ത പശു ഒറ്റക്കാലില് നില്ക്കും എന്നുമാണ് വ്യാസമഹാഭാരതത്തില് മാര്ക്കണ്ഡേയ മഹര്ഷി മുന്നറിയിപ്പു നല്കുന്നത്.
അങ്ങനെയെങ്കില് സനാതന ധര്മ്മമാകുന്ന ആ പശുവിന്റെ നാലാമത്തെ കാലും തല്ലിയൊടിക്കണം എന്നു പറയുന്നതില് ഒരു തെറ്റുമില്ല.
ഇതൊക്കെ പതിനാറാം നൂറ്റാണ്ടിനു മുമ്പു സംഭവിച്ചതല്ലേ ? നവോത്ഥാനത്തിനു ശേഷം സനാതന ധർമ്മം മാറിയല്ലോ എന്നാണ് ബഹുമാന്യരായ ചില സുഹൃത്തുക്കൾ വാദിക്കുന്നത്.
അങ്ങനെ മാറി എന്ന അവരുടെ അഭിപ്രായം വാദത്തിനു വേണ്ടി അംഗീകരിച്ചാൽപ്പിന്നെ അതെങ്ങനെയാണ് സനാതന ധർമ്മമാകുന്നത് ?
ഇടയ്ക്കിടയ്ക്ക് മാറ്റുന്നതിനെ എങ്ങനെയാണ് സനാതനം എന്നു വിശേഷിപ്പിക്കാൻ സാധിക്കുക .?
എല്ലാ പ്രതികരണങ്ങളും:
6262Thomas Cherukunnathസനാതന ധർമ്മം എന്നത്
ബ്രാഹ്മണിസത്തിൻ്റെ അലങ്കാരപ്പേരാണ്.
സത്യഗ്രഹകാലത്ത് മഹാത്മാഗാന്ധി വൈക്കത്ത് വന്ന് ക്ഷേത്രം തന്ത്രി ഇണ്ടൻതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിപ്പാടിനെ കണ്ടു. പണിയെടുത്തു ജീവിക്കുന്ന സാധാരണ മനുഷ്യരാണ്; അവരെ വഴി നടക്കാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിച്ചു.
ഇണ്ടൻതുരുത്തി: അങ്ങ് ഹിന്ദു മതഗ്രന്ഥങ്ങളുടെ പാവനത്വത്തിൽ വിശ്വസിക്കുന്നുണ്ടോ?
ഇണ്ടൻതുരുത്തി: മുജ്ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമായിട്ടാണ് അവർ അയിത്തജാതിയിൽ വന്നു പിറന്നിട്ടുള്ളത്. ആചാരവിധികളനുസരിച്ച്, അവരോട് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരേക്കാളും ഹീനരാണ്.
"സനാതന ധർമ്മം" എന്നു വിശേഷിപ്പിക്കപ്പെടുന്ന ആചാരസംഹിതക്ക് മഹത്തായ ഇന്ത്യൻ സംസ്കാരവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കമായ ജാതിവ്യവസ്ഥയുടേയും അതിൻ്റെ ദർശനമായ ബ്രാഹ്മണിസത്തിൻ്റെയും അലങ്കാരപ്പേരാണത്. അധികാരഭീകരതയുടെ ഇന്ത്യൻരൂപമാണ് ബ്രാഹ്മണിസം. ഫാസിസത്തേക്കാളും നാസിസത്തേക്കാളും ഭീകരമാണത്. "നമ്മുടെ മനുവുമായി താരതമ്യം ചെയ്താൽ അവരുടെ ഹിറ്റ്ലർ പാവമാണ്" എന്ന് സഹോദരൻ അയ്യപ്പൻ പറഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിലെ പുരോഗമന സാംസ്കാരികപ്രസ്ഥാനമായ മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘത്തിൻ്റെ "സനാതന ഒഴിപ്പ് മാനാടി"ൽ വെച്ചാണ് സനാതനധർമ്മം എന്ന ബ്രാഹ്മണിസത്തെ മാരക പകർച്ചവ്യാധി എന്ന പോലെ നാമാവശേഷമാക്കണമെന്ന ഡി.എം.കെ.നേതാവ് ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ദ്രാവിഡൻ്റെ അഭിമാനവും ആത്മബോധവുമാണ് അദ്ദേഹത്തെക്കൊണ്ട് അത് പറയിച്ചത്.
ഉദയനിധിക്ക് അഭിവാദ്യങ്ങൾ!
അശോകൻ ചരുവിൽ
Asokan Charuvil
'
'സനാതന ധർമം' ഇല്ലാതാക്കണം എന്ന് പ്രസംഗിക്കുന്നതിനോടൊപ്പം ആ ധർമത്തിൽ നമ്മളൊക്കെ എവിടെയായിരുന്നു എന്ന് കൂടുതൽ ഉച്ചത്തിൽ ഓർമിപ്പിക്കക്കൂടി വേണം. അല്ലേൽ ചരിത്രം മറന്നുപോയ ഈ തലമുറ അതിവേഗം തെറ്റിദ്ധരിക്കപ്പെടുകയും, ആ ധാരണയിൽ ചില 'നാരായണൻ കുട്ടി 'മാർ ഉണ്ടാവുകയും ചെയ്യും.
'
സനാതന ധർമ്മം എന്നുവച്ചാൽ തലവെട്ടി കളിയാണ് അല്ലേ
ശെടാ....
'
എല്ലാ പ്രതികരണങ്ങളും:
757535 അഭിപ്രായങ്ങള്‍
Verum RajaCHINNATHABI FILM IL POTTANE KETTAN SRAMIKKUNNA PANAKKARI KKAANU AMABALAM UNDAAKKIYATHU...........DAD PEEDIPPICHA (SLIM FAMILY ) KUSHBUVINU ALLA....
'
No comments:
Post a Comment