29.9.19

ഈശ്വരൻ

🔲 പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ?

മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു.

കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും.

എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്.!!

ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയൊന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും.

ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു. ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട രണ്ടും കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക.

കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും.

അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും.

രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും.

കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവ് കുഞ്ഞിനറിയാം
തനിക്ക് നീന്താനറിയാമെന്ന്

രണ്ടും മുട്ടയ്ക്കത്തു നിന്നുണ്ടായതാണ്.

എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് ആ അറിവുണ്ടായത്??

വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്?

ആരാണ് ഈ വിവരം 'കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല..!!

പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക.

ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക.

ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം?

എന്താ കാരണം?

പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ?

പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ?

ഇല്ല.

പക്ഷേ അതിന്റെ തലച്ചോറിൽ അത് എഴുതി .വെച്ചിട്ടുണ്ട് ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്.

അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്. അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്.

കടൽ തീരത്ത് മുട്ട വിരിഞ്ഞിറങ്ങുന്ന ആമ കുഞ്ഞ് പടിഞ്ഞാറോട്ട് തന്നെ നടന്നു നീങ്ങി കടലിലിറങ്ങുന്നു. എത്ര കിലോമീറ്റർ കൊണ്ടുപോയി ഇട്ടാലും ഇവക്ക് കൃത്യമായി ദിക്കറിയാനാക്കും
അതെങ്ങനെ അറിയുന്നു?

കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും.

ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക് വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ് ലാൻറിക് സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും.

അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും.

അതിന് ശേഷം തലയടിച്ചു ചത്തു പോകും...!!!

ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും.

ആ സമയം മുഴുവൻ സാൽമൺ ഫിഷിനെയും തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും.

ഈ സാൽമൺ മൽസ്യത്തൊട് അവിടുന്ന് വിരിഞ്ഞ് ന്യുസിലന്റ്റ് വരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തല തല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? .

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. കണ്ണിന് കാഴ്ച നൽകുന്ന ശക്തി. ചെവിയെ കേൾപ്പിക്കുന്ന ശക്തി.

നാക്കിന് സംസാരിക്കാനും

സ്വാദറിയാനും സഹായിക്കുന്ന ശക്തി.

ആ ചൈതന്യമാണ് "ഈശ്വരൻ ".

ആ ഈശ്വരനുമന്പിൽ

വർഗം ഇല്ല

വർണ്ണമില്ല

എല്ലാവരും തുല്യർ....

ജാതിയുടെയും

മതത്തിന്റെയും

പേര് പറഞ്ഞു തമ്മിൽ തല്ലാതെ

ദൈവം തന്ന കാലം

സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കു.....

അവനെ അറിയാൻ ശ്രമിക്കു.....

അവനെ കണ്ടത്താൻ ശ്രമിക്കു...✍

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page