16.8.19

ഓം


S Jayadevan Astrology
2 July
"ഓം"
"ഓംകാരം"
"അ" "ഉ" "മ"
"അകാരോ വിഷ്ണുരുദ്ദിഷ്ട:
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ:
പ്രണവസ്തു ത്രയാത്മക"
എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ' ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ശിവപുരാണം അനുസരിച്ച് 'അ' ശിവനും, 'ഉ' ശക്തിയും , 'മ്' അവയുടെ സംഗമവുമാണു. 'ഓം' ഷഡ്ലിംഗ സ്വരൂപമായ പ്രണവത്തിന്റെ സൂക്ഷ്മരൂപവും, 'നമഃശിവായ' എന്നത് സ്ഥൂലരൂപവും ആണ്
ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആത്മജ്ഞാനസിദ്ധിക്കും പ്രണവോപാസനയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊന്നുമില്ലെന്നാണ് പ്രണവോപനിഷത്തിൽ പറയുന്നത്.
ഓംകാരത്തെ അറിയുന്നവർ യോഗിയായി മാറുമെന്ന് ഗരുഡപുരാണം രേഖപ്പെടുത്തുന്നു. ‘ഓമിത്യേകക്ഷരം ബ്രഹ്മ’ എന്നും ‘ഗിരാമസ്മ്യേകമക്ഷരം’ എന്നും ഭഗവദ്ഗീതയിലുണ്ട്.
പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ട്
നിത്യമായ ഓംകാര ജപംകൊണ്ട് ദേവേന്ദ്രൻ,അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകൾ അഥർവ്വവേദത്തിൽ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാൻ ഓം ഉപയോഗിക്കാം എന്ന് യജുർവേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോൾ മുണ്ഠകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മ ഐക്യം പ്രാപിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്.
ആധുനികയുഗത്തിൽ സ്വാമി വിവേകാനന്ദൻ, അരവിന്ദ-രമണ മഹർഷിമാർ തുടങ്ങി അനേകം മഹദ്‌ വ്യക്തിത്വങ്ങൾ ഓംകാര ധ്വനിയെപ്പറ്റി വിശേഷണങ്ങൾ കുറിച്ചിട്ടുണ്ട്.
ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാൻ തയ്യാറായികഴിഞ്ഞു ഈശ്വരനും ഓംകാരവും ഒന്നുതന്നെ എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ് കളങ്കമില്ലാത്ത ഈശ്വരഭജനമാണ് പ്രണവം എന്നുദ്ദേശിക്കുന്നതും. ഏത് വേദസ്ഥിതിയായാലും ഏത് മന്ത്രമായാലും ഏത് ക്രിയ ആയാലും തുടങ്ങുന്നത് ഓം എന്ന മന്ത്രത്തിൻറെ പിന്തുടർച്ചയായിട്ടാണ്. ലോകത്തിലെ ആദ്യത്തെ മന്ത്രധ്വനിയും ഓംകാരമാണ്.
ഓംകാരം നാദരൂപമായതിനാൽ ബ്രഹ്മത്തെ നാദബ്രഹ്മം എന്നും വിളിക്കുന്നു.
കടലിന്റെ ഇരമ്പലും കാറ്റിന്റെ ചൂളവും ഇടിമുഴക്കത്തിന്റെ ധ്വനിയും ഓംകാരത്തിൽ ലയിക്കുന്നു.
ഏകവും പഞ്ചമവും ശൂന്യവും ഓംകാരത്തെ തിരിച്ചറിയുന്നു. നമ്മുടെ ശ്വാസത്തില് പോലും ഓം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹണമാണ്.
പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങൾക്കും ആധാരശബ്ദം ഓംകാരമാണ്.
പ്രണവമന്ത്രം യഥാവിധി ഉരുവിട്ടാൽ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും, വായുദോഷത്തെ അകറ്റാനും സാധിക്കും. ആയുർവേദത്തിൽ പ്രണവമന്ത്രത്തിന്റെ മഹിമയും പ്രാണായാമത്തിലൂടെ പ്രണവം ജപിക്കുമ്പോൾ സിദ്ധിക്കുന്ന ആരോഗ്യനേട്ടത്തെ കുറിച്ചും ധാരാളമായി പറഞ്ഞുവെച്ചിട്ടുണ്ട്...

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page